'നർക്കിലക്കാട് ബസ് സ്റ്റാൻഡ് പുനരുജ്ജീവിപ്പിക്കുക': വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം സമർപ്പിച്ച് ഡിവൈഎഫ്ഐ
നർക്കിലക്കാട് : നർക്കിലക്കാട് ബസ് സ്റ്റാൻഡുമായി ബന്ധപെട്ട് നിലനിൽക്കുന്നു പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരങ്ങൾ കാണണമെന്ന് ആവശ്യപെട്ട് കൊണ്ട് ഡിവൈഎഫ്ഐ നർക്കിലക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.
നർക്കിലക്കാട് ബസ്റ്റാന്റിലെ വെയ്റ്റിംഗ് ഷെഡിലെ ഷീറ്റ് പൊളിഞ്ഞിട്ട് നാളുകൾ ഏറെയായി. ഈ മഴക്കാലത്ത് വെയ്റ്റിംഗ് ഷെഡിൽ യാത്രക്കാർക്ക് ഇരിക്കാൻ പോലും പറ്റാത്ത സ്ഥിതിയായി. ഡി.വൈ.എ ഫ്.ഐ ഇടപെട്ട് മേൽകൂരയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടി. കാറ്റും വെയിലുമേറ്റ് ഇപ്പോൾ ആ ഷീറ്റും നശിച്ചു പോയി. പഞ്ചായത്ത് അധികൃതരേയും മെമ്പർമാരേയും അറിയിച്ചിട്ടും ഒരു നടപടി ഇതുവരേയും ഉണ്ടായിട്ടില്ല. ആയതിനാൽ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും തുക ഉപയോഗിച്ച് ഈ വെയ്റ്റിംഗ് ഷെഡ് യാത്രക്കാർക്ക് ഉപകാരപ്രദമാകും വിധത്തിൽ മഴയും വെയിലും കൊളളാതെ ഇരികാനുളള സൗകര്യം ഉണ്ടാക്കിതരണമെന്നാണ് ഡിവൈഎഫ്ഐ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെടുന്നത്
No comments