Breaking News

'നീലേശ്വരം - ചോയ്യങ്കോട് - ഇടത്തോട് റോഡ് മെക്കാഡം ചെയ്യണം': സിപിഐ (എം) കിനാനൂർ ലോക്കൽ സമ്മേളനം ചോയ്യങ്കോട് നടന്നു


ചോയ്യങ്കോട്: സിപിഐ (എം) കിനാനൂർ ലോക്കൽ സമ്മേളനം ചോയ്യങ്കോട് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ആരംഭിച്ചു. സമ്മേളനത്തിനു തുടക്കം കുറിച്ച് എം.കെ. പണിക്കർ പതാക ഉയർത്തി . ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ടി.വി.രത്നാകരൻ അധ്യക്ഷനായി.പി. മധു രക്തസാക്ഷി പ്രമേയവും പി. ധന്യ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ലോക്കൽ സെക്രട്ടറി കെ കുമാരൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു കെ.രാജൻ ടി. വി. രത്നാകരൻ . വി .കുഞ്ഞിരാമൻ സി. കെ.രോഹിണി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ, എം. ലക്ഷ്മി,ഏരിയാ സെക്രട്ടറി എം.രാജൻ, കരുവാക്കാൽ ദാമോദരൻ,കെ ലക്ഷ്മണൻ, പാറക്കോൽ രാജൻ, കയനി മോഹനൻ, എം.വി.രതീഷ്, ടി.പി. ശാന്ത, ഷൈജമ്മ ബെന്നി എന്നിവർ പങ്കെടുക്കുന്നു. പ്രകടനം . വളണ്ടിയർ മാർച്ച് പൊതു സമ്മേളനം എന്നിവ നാളെ നടക്കും ' പ്രകടനം 3 മണിക്ക് ചോയ്യ ങ്കോട് നിന്നും ആരംഭിക്കും' പൊതു സമ്മേളനം ചായ്യോത്ത് എൻ ജി കലാവേദി പരിസരത്തു നടക്കും. സമ്മേളനം സെക്രട്ടറിയായി കെ കുമാരൻ തിരഞ്ഞെടുത്തു.  15 അംഗ ലോക്കൽ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

No comments