പ്ലാച്ചിക്കര - അട്ടക്കാട് - പുന്നകുന്ന് റോഡ് പുനരുദ്ധരിക്കുക ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് വെസ്റ്റ് എളേരി മണ്ഡലം ആറാം വാർഡ് കൺവെൻഷൻ
വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി മണ്ഡലം 6-ാം വാർഡ് കൺവെൻഷൻ ഡി സി സി വൈസ് പ്രസിഡൻ്റ് പ്രദീപ് കുമാർ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ഭാസ്ക്കരൻ എ വി അദ്ധ്യക്ഷത വഹിച്ചു. മുൻപഞ്ചായത്ത് പ്രസിഡൻ്റ് കെ ജെ വർക്കി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് പി ശ്രീനിവാസൻ സ്വാഗതവും വാർഡ് മെമ്പർ ലില്ലിക്കുട്ടി നന്ദിയും പറഞ്ഞു. മുതിർന്ന നേതാക്കളേ ഷാൾ അണിയിച്ച് ആദരിച്ചു.
വാർഡ് പ്രസിഡൻ്റായി ബെന്നി കൊടിയമ്മാനയേ തിരഞ്ഞെടുത്തു. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്നതും ചന്ദ്രഭാനു കമ്മിഷനിൽ പരാമർശിക്കുകയും ചെയ്തിട്ടുള്ള പ്ലാച്ചിക്കര അട്ടക്കാട് - പുന്നകുന്ന് റോഡിനേ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
No comments