Breaking News

എ.കെ.എസ് ടി. യു 28-ാം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്... പബ്ലിസിറ്റി & മീഡിയ കമ്മിറ്റി ഉദ്ഘടനം ചെയ്തു


കാഞ്ഞങ്ങാട്: 2025 ഫെബ്രുവരി 6, 7, 8,തീയ്യതികളിൽ, കാഞ്ഞങ്ങാട് നടക്കുന്ന , ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ .എസ് . ടി യു ) 28 മത് സംസ്ഥാന  സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം രൂപീകരിച്ച് പബ്ലിസിറ്റി & സോഷ്യൽ മീഡിയ കമ്മിറ്റിയുടെ ഔപചാരിക പ്രവർത്തനോദ്ഘാടനം സി.പി.ഐ കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് അംഗം സ: ബങ്കളം കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പബ്ലിസിറ്റി & സോഷ്യൽ മീഡിയാ കമ്മിറ്റി ചെയർമാൻ മഡിയൻ ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൻ്റെ പ്രചരണംർത്ഥം പ്രമോ വീഡിയോ മത്സരം, ലോഗോ നിർമ്മാണ മത്സരം എന്നിവ നടക്കും. യോഗത്തിൽ മുൻ എം.എൽ എ എം കുമാരൻ, മോഹനൻ വി.ടി.വി, സി.പി.സുരേശൻ, കെ. ശാർങധരൻ, ടി.പി യേശുദാസ്, ബാബു ജോസ്, മനോജ് കുമാർ .എം സംസ്ഥാന സമ്മേളനം ജനറൽ കൺവീനർ, കെ.പത്മനാഭൻ, ജില്ലാ പ്രസിഡണ്ട് വിനയൻ കല്ലത്ത് , ജില്ലാ ട്രെഷറർ സുനിൽകുമാർകരിച്ചേരി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അജയകുമാർ ടി. എ , രാജേഷ് ഓൾ നടിയൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പബ്ലിസിറ്റി & മീഡിയ കമ്മിറ്റി കൺവീനർ രാജഗോപാലൻ. പി സ്വാഗതവും വിനോദ്കുമാർ . കെ നന്ദിയും പ്രകാശിപ്പിച്ചു.

No comments