പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനാചരണവും, സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനാചരണവും നടത്തി
പാണത്തൂർ : പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനാചരണവും നടത്തി. പാണത്തൂർ ഇന്ദിരാ ഭവനിൽ വച്ച് നടന്ന യോഗം പനത്തടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.ജെ ജെയിംസിന്റെ അധ്യക്ഷതയിൽ കർഷക കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ജോണി തോലമ്പുഴ ഉദ്ഘാടനം ചെയ്തു. മാത്യു സെബാസ്റ്റ്യൻ, ശോഭന, വിഷ്ണു ബാപ്പുംകയ, കൃഷ്ണൻ തച്ചർകടവ്, ജോണി മൂലേപ്ലാക്കൽ എന്നിവർ സംസാരിച്ചു സണ്ണി സ്വാഗതവും ലക്ഷ്മി നന്ദിയും പറഞ്ഞു.
No comments