കൊല്ലാടയിൽ നിർമ്മിക്കുന്ന കുഞ്ഞൂഞ്ഞ് ഹൗസിന്റെ തറക്കല്ലിടൽ കർമ്മം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി നിർവഹിച്ചു
ചിറ്റാരിക്കാൽ : മികവോടെ മലയോരത്തിന്റെ നേതൃത്വത്തിൽ കമ്പല്ലൂർ കൊല്ലാട വാർഡ് കമ്മിറ്റികളുടെ സഹകരണത്തോടെ കൊല്ലാടയിൽ നിർമ്മിക്കുന്ന കുഞ്ഞൂഞ്ഞ് ഹൗസിന്റെ തറക്കല്ലിടൽ കർമ്മം ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പറും ഭവന നിർമാണ കമ്മിറ്റിയുടെ ചെയർമാനുമായ ജോമോൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. ടോമി പ്ലാച്ചേരി, ജോർജ്കുട്ടി കരിമഠം , സി എ ബാബു , ജോസ് കുത്തിയതൊട്ടിൽ, അന്നമ്മ മാത്യു, മേഴ്സി മാണി , സിന്ധു ടോമി, ഷെരീഫ് വാഴപ്പള്ളി , മാത്യു നായിക്കാംപറമ്പിൽ, ഭവന നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ ഷിജു കൊട്ടാരം എന്നിവർ സംസാരിച്ചു.
No comments