'മുക്കട-കാര്യങ്കോട് തീരദേശ റോഡ് വീതി കൂട്ടി മെക്കാഡം ചെയ്യണം': സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനം
കരിന്തളം: മുക്കട - കാര്യങ്കോട് തീരദേശ റോഡ് വീതി കൂട്ടി മെക്കഡാം ചെയ്യണമെന്ന് സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മുക്കട കുണ്ടൂർ വി.വി. വെള്ളുങ്ങ നഗറിൽ നടന്ന സമ്മേളനം ജില്ലാക്കമ്മറ്റിയംഗം ഡോ. വി പി.പി.മുസ്തഫ ഉൽഘാടനം ചെയ്തു പി. ശാർങ്ങി കെ. അനിത. ഒ എം. സച്ചിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി വരയിൽ രാജൻ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. പി.പി.രാജേഷ് രക്തസാക്ഷി പ്രമേയവും കെ.സതീശൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ. ജില്ലാ ക്കമറ്റിയംഗങ്ങളായ കെ.വി. ജനാർദ്ദനൻ , എം. ലക്ഷ്മി. ഏരിയക്കമ്മറ്റി അംഗങ്ങളായ കരുവക്കാൽ ദാമോദരൻ പാറക്കോൽ രാജൻ കയനി മോഹനൻ എം.വി.രതീഷ്, ടി.പി. ശാന്ത, ഷൈജമ്മ ബെന്നി എന്നിവർ സംസാരിച്ചു. എം ചന്ദ്രൻ സ്വാഗതവും വി. അമ്പൂഞ്ഞി നന്ദിയും പറഞ്ഞു വരയിൽ രാജനെ സെക്രട്ടറിയായി 13 അംഗ ലോക്കൽ ക്കമ്മറ്റിയെ തെരഞ്ഞെടുത്തു
No comments