Breaking News

യുവാവ് കിണറ്റിൽ മരിച്ച നിലയിൽ



കാസർകോട്: യുവാവിന്റെ മൃതദേഹം വീട്ടിനടുത്തെ കിണറ്റിൽ കാണപ്പെട്ടു. കാസർകോട് പാറക്കട്ടയി ലെ പരേതനായ രാമപാട്ടാളിയുടെ മകൻ ഉദയ് കുമാറിന്റെ(42) മൃതദേഹമാണ് വീട്ടിന് അരക്കിലോമീറ്ററോളം അകലെയുള്ള കിണറ്റിൽ കാണപ്പെട്ടത്. പെയ്ന്റിംഗ് തൊഴിലാളിയാണ്. വൈകിട്ട് വീട്ടിൽ എത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കിണറ്റിൽ കാണപ്പെട്ടതെന്ന് പറയു ന്നു. നേരത്തെ ഗൾഫിലായിരുന്ന ഉദയകുമാർ മടങ്ങിയെത്തിയ ശേഷം പെയിന്ററായി ജോലി ചെയ്യുകയായിരുന്നു.
അമ്മ: സീത, സഹോദരങ്ങൾ: ഗണേഷ് പാറക്കട്ട, വിജയകു മാരി, സുജാത, ശകുന്തള, വി ശാലാക്ഷി.

No comments