Breaking News

വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബേഡകം സ്വദേശിയായ യുവാവ് വീട്ടിലെത്തിയതിന് പിന്നാലെ തൂങ്ങി മരിച്ചു


ബേഡകം : വിഷം കഴിച്ച് ആശുപത്രിയില്‍ ചികില്‍സയി ലായിരുന്ന 20 കാരന്‍ വീട്ടിലെത്തിയതിന് പിന്നാലെ തൂങ്ങി മരിച്ചു. കൊളംബയിലെ എന്‍. രാഹുല്‍ ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം വീടുനുള്ളില്‍ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കാണുകയായിരുന്നു. ഏതാനും ദിവസം മുന്‍പ് എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ട് മടങ്ങിയെത്തിയതായിരുന്നു. രാമചന്ദ്രന്‍ - ഉഷ ദമ്പതികളുടെ മകനാണ്.സഹോദരന്‍ അരുണ്‍. ബേഡകം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി . രാത്രി 10 മണിയോടെ കൊളംബയിലുള്ള വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

No comments