ആർച്ചയിലൂടെ പ്രതിരോധിക്കാൻ ബളാലിലെ പെൺകുട്ടികൾ ബളാൽ ജി.എച്ച്.എസ്.എസിൽ സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു
ബളാൽ: ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് പ്രവർത്തനത്തിന്റെ ഭാഗമായി "സന്നദ്ധം" എന്ന പരിപാടിയോടനുബന്ധിച്ച് "ആർച്ച" എന്നപേരിൽ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന ക്ലാസ് നടത്തപ്പെട്ടു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ എ എസ് ഐ സജിത, ചീറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ സിവിൽ ഓഫീസർ പ്രസീത എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികൾ വീട്ടിലും സമൂഹത്തിലും അനുഭവിക്കുന്ന ആക്രമണങ്ങൾക്കെതിരെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ചുള്ള വൈജ്ഞാനികമായ ക്ലാസുകൾ കുട്ടികൾക്കു വളരെയധികം ഉപകാരപ്പെട്ടു.
No comments