വെള്ളരിക്കുണ്ട് താലൂക്കിൽ റേഷൻ മസ്റ്ററിംഗ് നടത്താൻ സാധിക്കാത്തവർക്ക് വിവിധ പഞ്ചായത്തുകളിൽ പ്രത്യേക ക്യാമ്പുകൾ നടത്തുന്നു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ഇപോസ് മെഷീൻ വഴി വിരൽ പതിച്ച് ആധാറുമായി ബന്ധിപ്പിക്കാൻ സാധിക്കാത്ത എ എ വൈ / ബിപി എൽ കാർഡുകളിലെ അംഗങ്ങൾക്കായി ഐറിസ് സ്കാനർ ഉപയോഗിച്ച് ആധാർ അപ്ഡേഷൻ നടത്തുന്നതിനായി പ്രത്യേക ക്യാമ്പ് നടത്തുന്നു. വിവിധ പഞ്ചായത്തുകളിലെ സ്ഥലവും സമയവും താഴെ കൊടുക്കുന്നു .
ഇന്ന് ശനിയാഴ്ച( വെസ്റ്റ് എളേരി ,ഈസ്റ്റ് എളേരി പഞ്ചായത്ത് ) ഉച്ചയ്ക്ക് 12.00 മണി മുതൽ 3.30 വരെ ഈസ്റ്റ് എളേരി പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.
20-10-2024 _കോടോം ബേളൂർ പഞ്ചായത്ത് ഹാൾ , ബളാൽ പഞ്ചായത്ത് ഹാൾ ( സമയം രാവിലെ 10 മുതൽ 1മണി വരെ )
21-10-2024 - കിനാനൂർ കരിന്തളം പഞ്ചായത്ത് ഹാൾ ,ബളാംതോട് സൗഹൃദ വായനശാല
22-10-2024_കള്ളാർ പഞ്ചായത്ത് ഹാൾ
ബളാൽ ഒഴികെ ബാക്കി എല്ലാ സ്ഥലങ്ങളിലും സമയം 12.00 മുതൽ 3.30 വരെ ആയിരിക്കും
എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു .
No comments