Breaking News

രഹസ്യ വിവരം, എംഡിഎംഎ യുമായി സീരിയൽ നടി പോലീസ് പിടിയിൽ


കൊല്ലം: പരവൂരിൽ സീരിയൽ നടി എംഡിഎംഎയുമായി പിടിയിൽ. പരവൂർ ചിറക്കര സ്വദേശി ഷംനത്ത് (പാർവതി) ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടി ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ പൊലീസെത്തിയത്. പരിശോധനയിൽ എംഡിഎംഎ കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു. മൂന്ന് ഗ്രാമോളം  എംഡിഎംഎയാണ് പരവൂർ പൊലീസ് പിടിച്ചെടുത്തത്. ഷംനത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. 

No comments