ഭീമനടി ഗവ.വനിത ഐടിഐയ്ക്ക് സ്വന്തമായി കെട്ടിട സൗകര്യം ഒരുക്കണം; സിപിഐഎം ഭീമനടി ലോക്കൽ സമ്മേളനം സമാപിച്ചു
ഭീമനടി : ഭീമനടി ഗവ.വനിത ഐടിഐയ്ക്ക് അടിയന്തിരമായും സ്വന്തമായി കെട്ടിട സൗകര്യം ഒരുക്കണമെന്ന് സിപിഐ എം ഭീമനടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി ജനാർദനൻ ഉദ്ഘാടനം ചെയ്തു. സി വി ശശിധരൻ, എം ബാലാമണി, പി എ മാത്യു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. വി കുഞ്ഞിരാമൻ രക്തസാക്ഷി പ്രമേയവും ടി വി പ്രവീൺ അനുശോചന പ്രമേയവും അവതരിപ്പിച്ചു. പി വി തമ്പാൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ആർ ചാക്കോ, സി ജെ സജിത്ത്, ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, ഏരിയ കമ്മിറ്റി അംഅംഗങ്ങളായ ജോസ് പതാലിൽ, എ അപ്പുക്കുട്ടൻ, സി വി ഉണ്ണികൃഷ്ണൻ, കയനി ജനാർദനൻ എന്നിവർ സംസാരിച്ചു. പി എ മാത്യു സ്വാഗതം പറഞ്ഞു. പി എം മത്തായി സെക്രട്ടറിയായി 13അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ഭീമനടി ലോക്കൽ സെക്രട്ടറി
പി എം മത്തായി
No comments