ഗാന്ധി ജയന്തി വ്യത്യസ്തമാക്കി മാലോത്ത് കസബയിലെ കുട്ടിപ്പോലീസ്
മാലോം : ജി എച്ച് എസ് എസ് മാലോത്ത് കസബയിലെ എസ് പി സി യുണിറ്റ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ലഹരി വിരുദ്ധ റാലി,ലഹരി വിരുദ്ധ പ്രതിജ്ഞ വീടുകളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ എന്നിവ നടത്തി. മാലോത്ത് കസബ യിലെ എച്ച് എം ഇൻ ചാർജ് ശ്രീമതി.ഷിജി എം ജീ ലഹരിവിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ എസ് ഐ ജയരാജ് പി കേഡറ്റുകൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂളിലെ എസ് പി സി ഇൻ ചാർജ് ശ്രീ.സുബാഷ് വൈ.എസ്, ശ്രീമതി. മേരിക്കുട്ടി സെബാസ്റ്റ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments