ബളാൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു
വെള്ളരിക്കുണ്ട് : ബളാൽ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഹയർസെക്കൻഡറി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ജേക്കബ് ഇടശ്ശേരിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ 131 തവണ രക്തദാനം നടത്തിയ വെള്ളരിക്കുണ്ടിലെ അബ്ദുൽ ബഷീർ അരീക്കോടനെ ആദരിച്ചു. വാർഡ് മെമ്പർ ശ്രീമതി അജിത എം, ഗിരീഷ്,ശ്രീമതി മോളി കെ.ടി , ആൻമരിയ റോയ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം ഓഫീസർ പ്രിൻസി സെബാസ്റ്റ്യൻ നന്ദി അറിയിച്ചു
No comments