Breaking News

ചുരം കയറി ഒന്നാം സമ്മാനം; TG 434222 വിറ്റത് വയനാട്, ഒരു മാസം മുമ്പെന്ന് ഏജന്‍റ്


തിരുവനന്തപുരം: ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിട്ടത് വയനാട് ജില്ലയില്‍. ഏജന്റ് ജിനീഷ് എ എം എന്നയാളില്‍ നിന്നാണ് ടിക്കറ്റ് വിറ്റത്. ഭാഗ്യശാലി ആരെന്നതില്‍ വ്യക്തതയില്ല. അയല്‍ സംസ്ഥാനക്കാരില്‍ ആരെങ്കിലുമാണോ ടിക്കറ്റ് വാങ്ങിയതെന്നും സംശയിക്കുന്നു. 

ഒരു മാസം മുന്‍പാണ് ടിക്കറ്റ് വിറ്റത്. ബത്തരിയുള്ള നാഗരാജ് എന്ന ഏജന്‍റാണ് ജിനേഷില്‍ നിന്ന് ടിക്കറ്റെടുത്ത് വിറ്റത്. സുല്‍ത്താന്‍ ബത്തേരിയിലാണ് അദ്ദേഹത്തിന്‍റെ കട. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാടിന് ഒന്നാം സമ്മാനം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ജില്ലയില്‍ വില്‍പന താരതമ്യേന കുറവായിരുന്നുവെന്നും ജിനീഷ് പ്രതികരിച്ചു

രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കാണ് ലഭിക്കുക. TD 281025, TJ 123045, TJ 201260, TB 749816, TH 111240, TH 612456,
TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658, TA 507676, TH 346533, TE 488812, TJ 432135, TE 815670, TB 220261, TJ 676984
TE 340072 എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനം. 

ഗോര്‍ഖി ഭവനിയിലാണ് ഓണം ബമ്പര്‍ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിര്‍വഹിച്ചത്. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിച്ചു.

25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികള്‍ക്ക് ലഭിക്കുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍.



No comments