Breaking News

സചിതാ റൈയെ സിപിഎം പുറത്താക്കി


കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം കൈപ്പറ്റിയെന്ന കേസില്‍ പ്രതിയായ അദ്ധ്യാപികയെ സിപിഎം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പുത്തിഗെ ബാഡൂര്‍ എഎല്‍പി സ്‌ക്കൂള്‍ അദ്ധ്യാപിക സചിതാ റൈയേയാണ് (27) കുമ്പള ഏരിയാ കമ്മിറ്റി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ജോലി വാഗ്ദാനം ചെയ്ത് തന്നില്‍ നിന്നും 15-ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്ന കിദൂരിലെ യുവതിയുടെ പരാതിയിലാണ് സചിതാ റൈ-ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തിട്ടുള്ളത്.


No comments