ഹണിട്രാപ്; നഗ്നദൃശ്യങ്ങൾ കാട്ടി 50 ലക്ഷം തട്ടി, മംഗളൂരു വ്യവസായിയുടെ മരണം ; മലയാളി ദമ്ബതികള്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവിലെ വ്യവസായി മുംതാസ് അലിയുടെ (52) മരണത്തില്‍ മലയാളി ദമ്ബതികള്‍ അറസ്റ്റില്‍. മലയാളികളായ റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരെ കാവൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.
ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്. ഇവരുള്‍പ്പെടെ ആറ് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. മുംതാസ് അലിയുടെ സഹോദരൻ ഹൈദർ അലി നല്‍കിയ പരാതിയിലാണ് നടപടി.
ഹണിട്രാപ്പില്‍പ്പെടുത്തി ബ്ലാക്ക് മെയിലിംഗിന് വിധേയനാക്കിയതിനെ തുടർന്നാണ് മുംതാസ് അലിയുടെ ആത്മഹത്യയെന്ന് പരാതി. നഗ്നദൃശ്യങ്ങള്‍ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്നും സഹോദരൻ നല്‍കിയ പരാതിയില്‍ പറയുന്നു.
ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പോലീസ് തെരയുന്ന മറ്റ് പ്രതികള്‍.കുളൂരിനു സമീപം ഫല്‍ഗുനി നദിയില്‍ നിന്നാണ് മുംതാസിന്‍റെ മൃതദേഹം കണ്ടെത്തിയത്. താൻ കടുത്ത മാനസികപീഡനം അനുഭവിക്കുകയാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്നും അലി തന്‍റെ മകള്‍ക്കും ഒരു സുഹൃത്തിനും അയച്ച ശബ്ദസന്ദേശങ്ങളും പറഞ്ഞിരുന്നു.
No comments