Breaking News

പാണത്തൂർ വട്ടക്കയത്തെ നാലാം ക്ലാസുകാരൻ ദേവസാരംഗിൻ്റെ സമ്പാദ്യ കുടുക്കയിലെ പണം ശിവാനി മോളുടെ ചികിത്സയ്ക്ക്


പാണത്തൂർ :  മറ്റുള്ളവർ പിറന്നാൾ ദിനം കേക്ക് മുറിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിക്കുമ്പോൾ തൻ്റെ പിറന്നാൾ ദിനത്തിൽ  താൻ കുടുക്കയിൽ സമാഹരിച്ച തൻ്റെ ഒരു വർഷത്തെ സമ്പാദ്യം പാവപ്പെട്ട രോഗിയായ കുട്ടിയുടെ വീട്ടിലെത്തിച്ച് മാതൃക കാട്ടിയിരിക്കുകയാണ് പാണത്തൂർ വട്ടക്കയത്തെ നാലാം ക്ലാസ്സ് വിദ്യാർത്ഥി ദേവസാരംഗ്. രോഗം ബാധിച്ച്  കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാണത്തൂർ മൈലാട്ടിയിലെ ശിവാനി വർമ്മയ്ക്കാണ് ദേവസാരംഗും മാതാപിതാക്കളും ചേർന്ന് മൈലാട്ടിയിലെ ശിവാനി മോളുടെ വീട്ടിലെത്തി സമ്പാദ്യം കുടുക്ക കൈമാറിയത്. ശിവാനി വർമ്മയുടെ അസുഖ വിവരം നേരത്തേ അറിഞ്ഞിരുന്ന  ദേവസാരംഗ് തൻ്റെ സമ്പാദ്യ കുടുക്കയിലെ പണം ശിവാനിക്ക് നൽകാൻ മാതാപിതാക്കളോട് താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. 2433 രൂപയാണ്  സമ്പാദ്യ കുടുക്കയിൽ ഉണ്ടായിരുന്നതെന്ന് ഈ സമയം   കൂടെയുണ്ടായിരുന്ന പൊതു പ്രവർത്തകൻ ഷിബു  പാണത്തൂർ പറഞ്ഞു. 2022 ലും ദേവസാരംഗ് തൻ്റെ പിറന്നാളിന് സമ്പാദ്യ കുടുക്കയിലെ പണം ഈ രീതിയിൽ  നൽകിയിരുന്നു. അന്ന് സേവാഭാരതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ദേവസാരംഗ് തൻ്റെ സമ്പാദ്യ കുടുക്ക നൽകിയത്.പുലിക്കടവ് ശ്രീ ശ്രീ ജ്ഞാന മന്ദിർ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ദേവസാരംഗ് പാണത്തൂർ വട്ടക്കയത്തെ എം.കെ ബാലന്റെയും, മഞ്ജുഷയുടെയും മകനാണ്.ദേവനന്ദ്, ദേവ്ന എന്നിവർ സഹോദരങ്ങളാണ്

No comments