രാജപുരം: കംപ്കോ മംഗലാപുരം പരപ്പ ബ്രാഞ്ച് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി പ്രകാരം കാംപ്കോ സജീവ അംഗമായ പെരിയങ്ങാനത്തെ ഇന്ദിരദേവിയുടെ മകൾ എം എസ് സി പ്ലാൻ്റ് ഫിസിയോളജി വിഭാഗം വിദ്യാർത്ഥിനിയായ അശ്വിനി യാദവിന് കാപ്കോ നൽകുന്ന ഒന്നാം ഘട്ട വിദ്യാഭ്യാസ ധനസഹായമായ 50,000 രൂപയുടെ ചെക്ക് കൈമാറി. കാംപ്കോ ഡയറക്ടർമാരായ രാധകൃഷ്ണൻ കരിമ്പിൽ, ജയറാം സരളായ , കാംപ്കോ റീജിനൽ മാനേജർ ചന്ദ്ര, പരപ്പ ബ്രാഞ്ച് മാനേജർ അരുൺ കുമാർ, ഓഫീസ് സ്റ്റാഫ് ഗണേശ് ഹെഗഡെ എന്നിവർ ചേർന്ന് പരപ്പ ബ്രാഞ്ചിൽ നിന്നും ചെക്ക് കൈമാറി. കാംപ്കോ അംഗങ്ങളായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പ്രമോദ് വർണ്ണം, മധു വട്ടിപ്പുന്ന എന്നിവർ സംബന്ധിച്ചു.
No comments