വധക്കേസിൽ പ്രതിയായ യുവാവിനെ കാസർഗോഡ് മരിച്ച നിലയിൽ കണ്ടെത്തി
മധൂര്‍ പട്‌ലയിലെ ഷൈന്‍ എന്ന ഷാനവാസിനെ (24) കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള കൊടിയമ്മയിലെ മുനവ്വറുല്‍ ഖാസിമാണ് (28) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments