രാജപുരത്ത് അഖില കേരള ക്വിസ് മത്സരം 29ന്
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഫ. വി.ജെ. ജോസഫ് കണ്ടോത്ത് മെമ്മോറിയൽ അഖില കേരള മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 29ന് രാവിലെ 11 മുതൽ നടക്കുന്ന മത്സരത്തിൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് രണ്ടുപേർ വീതമുള്ള ടീമായി പങ്കെടുക്കാം. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 8000, 4000, 2000 രൂപ വീതം കാഷ് അവാർഡ് നല്‌കും. രജിസ്ട്രേഷന് ഫോൺ: 9746582021.
No comments