Breaking News

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ വാഹനപൂജ നടന്നു


വെള്ളരിക്കുണ്ട് :  വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ നവരാത്രി പൂജയോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ വാഹനപൂജ നടന്നു. ക്ഷേത്ര മേൽശാന്തി ഗണേഷ് ഭട്ട് ന്റെ  മുഖ്യകാർമ്മികത്വത്തിൽ രണ്ട് പൂജാരിമാർ വാഹന പൂജയ്ക്ക് നേതൃത്വം നൽകി. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന വാഹനം , ജോലിക്ക് ഉപയോഗിക്കുന്ന ആയുധങ്ങൾ ,പഠിക്കുന്ന പുസ്തകങ്ങൾ എന്നിവ പൂജിക്കുന്നത് പ്രധാന ചടങ്ങാണ് .

No comments