Breaking News

ഓടിക്കൊണ്ടിരുന്ന കാർ കിണറിൽ മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു


കൊച്ചി : റോഡരികിലെ കിണറ്റിലേക്ക് വീണ കാറിൽ നിന്നും യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു. കോലഞ്ചേരി പാങ്കോട് ചാക്കപ്പൻ കവലയ്ക്ക് സമീപത്താണ് ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലുള്ള കിണറിലേക്ക് പതിച്ചത്. 15 അടി താഴ്ചയുള്ള കിണറ്റിലേക്കു കാർ വീണത്.

കാറിലെ യാത്രക്കാരായിരുന്ന കൊട്ടാരക്കര സ്വദേശികളായ അനിൽ, വിസ്മയ എന്നിവരെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. അഗ്നിരക്ഷാ സേനയെത്തി ദമ്പതികളെ രക്ഷിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതമല്ല.



No comments