Breaking News

മാൾട്ടയിൽ ഹൃദയഘാതത്തെ തുടർന്നു മരിച്ച ബങ്കളത്തെ കെ.വി.സബിനേഷിന്റെ മൃതദേഹം ഞായറാഴ്‌ച നാട്ടിലെത്തിക്കും


മാള്‍ട്ടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച ബങ്കളം സ്വദേശി കെ.വി.സബിനേഷിന്റെ (33) മൃതദേഹം ഞായറാഴ്‌ച നാട്ടിലെത്തിക്കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ഏറ്റുവാങ്ങി ഞായറാഴ്‌ച രാവിലെ എട്ടിന്‌ ബങ്കളം സഹൃദയ വായനശാലയിലേക്ക്‌ കൊണ്ടുവരും. ഇവിടെ പൊതുദര്‍ശനത്തിനു ശേഷം ബങ്കളത്തെ വീട്ടിലെത്തിച്ച്‌ സംസ്‌കരിക്കും. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നീലേശ്വരം പ്രസ്‌ഫോറം പ്രസിഡന്റും ആയ സേതു ബങ്കളത്തിന്റെയും യമുനയുടെയും മകനാണ്‌ സബിനേഷ്‌. ഒക്ടോബര്‍ ഏഴിനാണ്‌ സബിനേഷ്‌ മരണപ്പെട്ടത്‌. ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ്‌ അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്‌തത്‌.

No comments