കാസറഗോഡ് ജില്ലാ വോളിബാൾ അസോസിയേഷൻ്റെ ജൂനിയർ വോളി ചാമ്പ്യൻഷിപ്പ് സമാപിച്ചു കിനാനൂർ ചന്തുഓഫീസർ വോളി അക്കാദമി ടീമിന് മികച്ച വിജയം
കരിന്തളം : കാസറഗോഡ് ജില്ലാ വോളിബാൾ അസ്സോസിയേഷൻ ജൂനിയർ വോളി ചാമ്പ്യൻഷിപ്പ്
13-10-2024, 15-10-2024 തീയ്യതികളിലായി, കിനാനൂർ ചന്തു ഓഫീസർ വോളി അക്കാദമിയിൽ വെച്ച് നടന്നു.
മുൻദേശീയ വോളി താരം മനോജ് നെല്ലിയടുക്കം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വിജയമോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വോളി ബാൾ അസ്സോസിയേഷൻ ഭാരവാഹികളായ നാരായണൻ മാസ്റ്റർ, റോയ് മാത്യു, കനകരാജ്, മനോജ് പി.കെ, കുഞ്ഞിരാമൻ അമ്പലത്തറ, ചന്തു ഓഫീസർ വോളി അക്കാദമി പ്രസിഡന്റ് ഒ.വി. രമേശൻ പള്ളിപ്പാറ വോളിഅക്കാദമി അഡ്വ. രമേശൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ എക്സിക്യുട്ടീവ് മെമ്പർ സന്തോഷ് കുമാർ സ്വാഗതവും, ലാലിച്ചൻ (വോളിബാൾ കോച്ച് )നന്ദിയും രേഖപ്പെടുത്തി.
ആൺകുട്ടികളുടെ വിഭാഗത്തിൽ ചന്തു ഓഫീസർ വോളി അക്കാദമി കിനാനൂർ ഒന്നാം സ്ഥാനവും, യുവരശ്മി ചക്കിട്ടടുക്കം രണ്ടാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ - കിനാനൂർ ചന്തുഓഫീസർ വോളി അക്കാദമി ഒന്നും, പ്ലാച്ചിക്കര ചന്തു ഓഫീസർ വോളി അക്കാദമി രണ്ടും സ്ഥാനം കരസ്ഥമാക്കി.
വിജയിക്കുള്ള സമ്മാനങ്ങൾ സംസ്ഥാന വോളിബാൾ അസ്സോസിയേഷൻ സബ്ബ് കമ്മിറ്റി ഭാരവാഹികൾ നൽകി.
No comments