പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) മലബാർ സോണലിന്റെ ആഭിമുഖ്യത്തിൽ അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 170 മത് വാർഷിക ആഘോഷം വെള്ളരിക്കുണ്ടിൽ നടന്നു
വെള്ളരിക്കുണ്ട് : പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) മലബാർ സോണലിന്റെ ആഭിമുഖ്യത്തിൽ അടിമവ്യാപാര നിരോധന വിളംബരത്തിന്റെ 170 മത് വാർഷിക ആഘോഷം വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്നു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിന് മുന്നോടിയായി ആയിരങ്ങൾ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര കാസിനോ ഓഡിട്ടോറിയം പരിസരത്തു നിന്നും ആരംഭിച്ചു വെള്ളരിക്കുണ്ട് പൊതുസമ്മേളന വേദിയിലെത്തി
മണി മഞ്ചാടിക്കരി ആദ്യക്ഷനായ പൊതുസമ്മേളനത്തിൽ പി ആർ ഡി എസ് ഹൈ കൗൺസിൽ അംഗം കെ വി കൃഷ്ണൻ സ്വാഗതം പറഞ്ഞു. മുൻ ഹോസ്ദുർഗ് എം എൽ എ എം കുമാരൻ എന്നിവർ മുഖ്യഥിതികളായി. പി റ്റി ദേവകുമാർ അടിമ വ്യാപാര നിരോധന വിളംബര സന്ദേശവും പ്രമേയ അവതരണവും നടത്തി. മനോജ് കെ രാജൻ മുഖ്യപ്രഭാഷണം നടത്തി.
പി കെ നേശമണി, പി കെ രാഘവൻ, സി എം ഗംഗാധരൻ, പി കെ രാജപ്പൻ, ശശിധരൻ മാസ്റ്റർ, തോമസ് ചെറിയാൻ, വിനോദ് കെ ആർ, സുനിൽ കെ ടി, കെ രാജൻ, രതീഷ് ചാമക്കുഴി, രാധാ മോഹൻ, ദർശന മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ സി അനന്തൻ ചടങ്ങിൽ നന്ദി പറഞ്ഞു
No comments