ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവം : കുമ്പളപ്പള്ളി സ്ക്കൂളിൽ സംഘാടകസമിതി ഓഫീസ് തുറന്നു
കരിന്തളം: കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ,എസ് കെ ജി എം എ യു പി സ്കൂൾ എന്നിവിടങ്ങളിൽ ഒക്ടോബർ 25 ,26 തിയ്യതികളിലായി നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസിൻ്റെ ഉദ്ഘാടനം നടന്നു. എസ് കെ ജി എം എ യു പി സ്ക്കൂളിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയർമാനുമായ ടി കെ രവി ഓഫിസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വർക്കിംങ് ചെയർമാൻ വി വി രാജ്മോഹൻ അധ്യക്ഷനായി. ടി സിദ്ദിഖ്, സിന്ധു വിജയകുമാർ, പി രൻജ്ജിമ , പ്രോഗ്രാം കൺവീനർ വിമൽദാസ് , ബൈജു കൂലോത്ത്, വി കെ ഗിരീഷ് , വാസു കരിന്തളം, കെ പി ബൈജു ,എന്നിവർ സംസാരിച്ചു. എസ് കെ ജി എം എ യു പി സ്ക്കൂൾ ഹെഡ്മാസ്റ്റർ കെ ജോളി ജോർജ്ജ് സ്വാഗതവും കരിമ്പിൽ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റ്ർ സജി പി ജോസ് നന്ദിയും പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ,ഐടി മേളകളിലായി ചിറ്റാരിക്കാൽ ഉപ ജില്ലയിലെ 48 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കും.
No comments