ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാരംഗം സർഗോത്സവം കോട്ടമല എംജിഎം എ യു പി സ്കൂളിൽ ശില്പശാല സംഘടിപ്പിച്ചു
ഭീമനടി: ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാരംഗം സർഗോത്സവം ശില്പശാല കോട്ടമല എംജിഎം എ യു പി സ്കൂളിൽ സംഘടിപ്പിച്ചു. കഥ, കവിത, ചിത്രം അഭിനയം, നാടൻപാട്ട് പുസ്തകാസ്വാദനം,കാവ്യാലാപനം എന്നീ ഏഴു മേഖലകളിലായാണ് ശില്പശാല സംഘടിപ്പിച്ചത്. സംവിധായകൻ സന്തോഷ് പുതുക്കുന്ന് സർഗോത്സവം ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം സി പി സുരേശൻ അധ്യക്ഷനായി. സംസ്ഥാനതല സാഹിത്യ സെമിനാറിൽ പങ്കെടുത്ത പരപ്പ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ മഴ എസ്സിനെ എഴുത്തുകാരനും, ഡയറ്റ് ലക്ചററുമായ വിനോദ്കുമാർ കുട്ടമത്ത് ഉപഹാരം നൽകി ആദരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രത്നാകരൻ പി പി മുഖ്യാതിഥിയായി.
സതീഷ് ബാബു,മനോജ് എം പി,മഞ്ജുഷ ടി വി, ലേസമ്മ കെവി, ഷെർളി ജോസഫ്,സാറാമ്മ കെ എം, ടി സി രാമചന്ദ്രൻ, പത്രോസ് കുന്നേൽ,കുര്യൻ ജോൺ എന്നിവർ സംസാരിച്ചു.വിദ്യാരംഗം ഉപജില്ലാ കോർഡിനേറ്റർ ഷൈജു ബിരിക്കുളം സ്വാഗതവും പ്രഥമ അധ്യാപിക ലിസ പി വി നന്ദിയും പറഞ്ഞു. ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം റഫറന്റ് ഫാദർ ഷാജൻ വർഗീസ് നിർവഹിച്ചു. സിപി ശുഭ, രാഹുൽ ഉദിനൂർ, സാജൻ ബിരിക്കുളം, അനീഷ് വെങ്ങാട്ട്, ബിനേഷ് മുഴക്കോം, ജിതേഷ് കമ്പല്ലൂർ, രവി വാണിയംപാറ എന്നിവർ ശില്പശാലകൾക്ക് നേതൃത്വം നൽകി.
No comments