റബ്ബർവില സ്ഥിരതയില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര സർക്കാർ റബ്ബർ ഇറക്കുമതി നിയന്ത്രിക്കണം ; ബിരിക്കുളം റബ്ബർ ഉൽപാദക സംഘം പൊതുയോഗവും പൊതുയോഗം
ബിരിക്കുളം : റബ്ബർ ഉൽപാദക സംഘത്തിന്റെ 2023 -24 വർഷത്തെ പൊതുയോഗവും റബ്ബർ ബോർഡിൻറെ ക്യാമ്പയിനും ബിരിക്കുളം മുത്തപ്പൻമടപ്പുര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.റബർ കർഷകർ നേരിടുന്ന റബ്ബർവില സ്ഥിരതയില്ലായ്മയ്ക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര സർക്കാർ റബ്ബർ ഇറക്കുമതി നിയന്ത്രിക്കണമെന്നും, സംസ്ഥാന സർക്കാർ നല്കി വരുന്ന വില സ്ഥിരത 250 രൂപയാക്കി കർഷകർക്ക് സബ്സിഡി അനുവദിക്കണമെന്നും വർദ്ധിച്ച് വരുന്ന കാട്ടുപന്നി ശല്യം റബ്ബർ ടാപ്പിങ്ങ് തൊഴിലാളികൾ നേരിടുന്ന പ്രധാന വെല്ലു വിളിക്ക് അടിയന്തിര ഇടപെടലുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടൂ.ഉത്പാദക സംഘത്തിൻറെ പ്രസിഡണ്ട് നൗഷാദ് കാളിയാനത്തിന്റെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ഡെപ്യൂട്ടി ഓഫീസർ മോഹനൻ കരിമ്പിൽ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി.റിപ്പോർട്ടും വാർഷിക വരവ് ചെലവ് കണക്കവതരണവുംഉത്പാദക സംഘം വൈസ് പ്രസിഡണ്ട് ബാലഗോപാലൻ കാളിയാനം അവതരിപ്പിച്ചു.കാഞ്ഞങ്ങാട് റീജിനൽ ഓഫീസർ അനിൽകുമാർ,സുജ എൻ നായർ തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സഘത്തിൻ്റെ മുൻ പ്രസിഡൻ്റ്മാരായ ജോർജ് മാലോല പ്ലാത്തടം, ഇ. തമ്പാൻ നായർ, യു കുഞ്ഞിരാമൻ നായർ, പി വി ശ്രീനാഥ് കാളിയാനം എന്നിവരെ ആദരിച്ചു. ചടങ്ങിൽ ഡയറക്ടർ ബോർഡഗങ്ങളായ ജോണികോളം കുളം , സി ചന്ദ്രൻ പ്ലാത്തടം, ഇ പ്രസീധരൻ , സി കെ ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി നൗഷാദ് കാളിയാനത്തെ പ്രസിഡൻ്റായും, ബാലഗോപാലൻ കളിയാനത്തെ വൈസ് പ്രസിഡൻ്റായും തെരെഞ്ഞെടുത്തു. സഘത്തിൻ്റെ വരഞ്ഞൂരിൽ പ്രവർത്തിക്കുന്ന റബ്ബർ പ്രൊസസിങ് സെൻ്ററിലേക്ക് കർഷകരിൽ നിന്ന് റബ്ബർ പാൽ സ്വീകരിച്ച് പ്രവർത്തനം ആരംഭിക്കാനും തീരുമാനിച്ചു.
No comments