Breaking News

നീലേശ്വരം നഗരമധ്യത്തിലും കാട്ടുപന്നി എത്തി ജനങ്ങൾ ഭീതിയിൽ


നീലേശ്വരം : നഗരമധ്യത്തി ലും കാട്ടുപന്നി വിളയാട്ടം. ദേശീയപാതയോടു ചേർന്ന മാർക്കറ്റ് ജംഗ്ഷൻ - തെരു റോഡി ന് സമീപമാണ് കാട്ടുപന്നിയുടെ സാന്നിധ്യം കണ്ടത്.

വാഹനങ്ങൾ തുരുതുരാ ഓടുന്ന ദേശീയ പാതയരികിൽ രാത്രിയാണ് കാട്ടുപന്നി ഓടി നടക്കുന്നത് കണ്ടത്. ഇതിന്റെ വീഡിയോയും പ്രചരിച്ചു. ജനവാസ കേന്ദ്രങ്ങളിൽ ഭീതി പരത്തുന്ന കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ ഉത്തരവുണ്ട്. ഇതിന്റെ സാധ്യത തേടണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ ഇ.ഷജീർ നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്തയ് ക്ക് കത്ത് നൽകിയിട്ടുണ്ട്. ഡിഎഫ്ഒ ഉൾപ്പെടെ വനം വകു പ്പ് അധികൃതർക്കും നീലേശ്വരം നഗരസഭാ സെക്രട്ടറി കെ. മനോജ് കുമാറിനും കത്തിന്റെ കോപ്പി നൽകി. ഇതിന്മേൽ നടപടികളായി വരുന്നതായും ഇ.ഷജീർ പറഞ്ഞു.

No comments