കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയുടെ ശിലാസ്ഥാപനം നടത്തി
കാസര്‍കോട് : എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 1.20 കോടി ഉപയോഗിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന മോര്‍ച്ചറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്‍.എ നെല്ലിക്കുന്ന് എംഎന്‍എ നിര്‍വ്വഹിച്ചു. കാസര്‍കോട് നഗരസഭ അധ്യക്ഷന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.വി രാംദാസ് മുഖ്യാഥിതിയായി. പിഡബ്ലൂ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.സജിത്ത് പദ്ധതി വിശദീകരിച്ചു. കാസര്‍കോട് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഖാലിദ് പച്ചക്കാട്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഹീര്‍ ആസിഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ആര്‍.റീത്ത, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.രജനി, പൊതുമരാമത് സ്ഥിരം സമിതി അധ്യക്ഷ സിയാന ഹനീഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കരുണ്‍ഥാപ്പ, എ.അബ്ദുള്‍ റഹ്മാന്‍, കെ.എ മുഹമ്മദ് ഹനീഫ്, ബിജു ഉണ്ണിത്താന്‍, രവിശ തന്ത്രി കുണ്ടാര്‍, കുര്യാകോസ് പ്ലാപറമ്പില്‍, ഹമീദ് ചേരങ്കൈ, അബ്ദുള്‍ റഹ്മാന്‍ ബാങ്കോട്, അസീസ് കടപ്പുറം, സണ്ണി അരമന, കെ.ഹസൈനാര്‍, ജോര്‍ജ് പൈനാപ്പിള്ളി, നാഷണല്‍ അബ്ദുള്ള, എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മുകുന്ദന്‍ സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.എ.ജമാല്‍ അഹമ്മദ് നന്ദിയും പറഞ്ഞു.
No comments