Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം നടത്തി


അട്ടേങ്ങാനം : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഡിജി കേരളം പദ്ധതി പ്രഖ്യാപനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി. ശ്രീജ. പി. പദ്ധതി പ്രഖ്യാപനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത്‌ സെക്രട്ടറി ജയ്സൺ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജയശ്രീ.എൻ. എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിജി കേരളം പഞ്ചായത്ത്‌ ആർ പി. ശ്രീ. സുധാകരൻ പദ്ധതിയുടെ പ്രവർത്തന വിശകലനം നടത്തി.പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. കുഞ്ഞിക്കണ്ണൻ വരയിൽ, പഞ്ചായത്ത്‌ ക്ഷേമകാര്യ ചെയർമാൻ. ശ്രീ. ഗോപാലകൃഷ്ണൻ. പി, പഞ്ചായത്ത്‌ ആർ. പി. ശ്രീ. രാമചന്ദ്രൻ മാഷ്, ബ്ലോക്ക്‌ പി & ഒ. ശ്രീ. ഗംഗാധരൻ, RGSA കോർഡിനേറ്റർ ശ്രീമതി. അശ്വതി, സി ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി. പി. എൽ. ഉഷ, എൻ എസ് എസ് വളണ്ടിയർ മാസ്റ്റർ. ദർശാന്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ വളണ്ടിയർമാർ അടക്കം 80പേർ പങ്കെടുത്തു. പഞ്ചായത്ത്‌ പ്രേരക്. ശ്രീമതി ലതിക യാദവ് നന്ദി പറഞ്ഞു.

No comments