ബളാൽ എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എൻ എസ് എസ് പതാക ദിനം വിപുലമായി ആഘോഷിച്ചു
ബളാൽ : എൻ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എൻ എസ് എസ് പതാക ദിനം വിപുലമായി ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് വി. മാധവൻ നായർ പതാക ഉയർത്തി. സെക്രട്ടറി മധുസൂദനൻ സ്വാഗതമാശംസിച്ചു. പ്രതിനിധി സഭാമെമ്പർ വേണുഗോപാലൻ നായർ, യൂണിയൻ പ്രതിനിധി മാധവൻ നായർ, താലൂക്ക് വനിതാ സമാജം അംഗം രേഖ സുകുമാരൻ ഇവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി നാരായണൻ നായർ നന്ദി പറഞ്ഞു
No comments