Breaking News

ഗൾഫിൽ നിന്നുള്ള സ്വർണ്ണം ഇടപാട്: യുവാവിനെ തട്ടികൊണ്ടുപോയി മർദ്ദിച്ച നാലുപേർക്കെതിരെ ബേക്കൽ പോലീസ് കേസ് എടുത്തു


കാഞ്ഞങ്ങാട് : 13.10.2024 തീയ്യതി 09.20  മണി മുതൽ  14.10.2024 തീയ്യതി 17.30  മണി വരെയുള്ള സമയത്തു  കീക്കാൻ ഗ്രാമത്തിൽ പൂച്ചക്കാട് ചെറിയ പള്ളിക്കു സമീപം താമസിക്കുന്ന അന്യായക്കാരന് ഗൾഫിൽ വെച്ച്   കൊടുത്ത സ്വർണ്ണ സ്റ്റിക് അന്യായക്കാരൻ നാട്ടിൽ വന്നു തിരിച്ചു  കൊടുക്കാത്തതിനുള്ള വിരോധം വെച്ച്  പ്രതികളായ അഷ്‌റഫ്, സഹീർ എന്നിവർ അന്യായക്കാരന്റെ വീട്ടിലേക്കു അതിക്രമിച്ചു കയറി അന്യായക്കാരനെ തടഞ്ഞു നിർത്തി പ്രതികളുടെ കാറിൽ ബലമായി കയറ്റി പടന്ന റിസോർട്ടിൽ കൊണ്ട് പോയി കൂടെ ഉണ്ടായിരുന്ന ഇബ്രാഹിം ഖലീൽ, യാസർ എന്നി പ്രതികളും ചേർന്ന് സ്വർണ്ണമോ, പണമോ, വീടും പറമ്പൊ തന്നില്ലെങ്കിൽ നിന്നെ വിടില്ല എന്ന് പറഞ്ഞു കൈ കൊണ്ടും ഇരുമ്പു വടി  കൊണ്ടും, ഇലക്ട്രിക് ബാറ്റൺ കൊണ്ടും അന്യായക്കാരന്റെ തലക്കും  കാലിനും കൈക്കും കണ്ണിനും   മറ്റും അടിച്ചു പരിക്കേൽപ്പിക്കുകയും വധിക്കാൻ ശ്രമിക്കുകയുമായിരുന്നു  .

ഈ കേസിലെ അന്വേഷണത്തിൽ 1)അഷ്റഫ്,s/o ഷാഫി,രുബീൻ മൻസിൽ,ചിത്താരി 2)സഹീർ ,s/o അബ്ദുല്ല സി കെ,കൂളിക്കാട് ഹൌസ് ,സൌത്ത് ചിത്താരി,3) ഇബ്രാഹിം ഖലീൽ ,s/o മുഹമ്മദ് ,പുതിയ വളപ്പിൽ ഹൌസ്,ചിത്താരി , 4) യാസർ ,s/o അഹമ്മദ് ,വയ ,ഫാത്തിമ മൻസിൽ ,പടന്ന എന്നി പ്രതികളെ ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു .

 

No comments