Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് ; എൽ പി വിഭാഗം സെന്റ് തോമസ് എൽ പി സ്കൂൾ തോമാപുരം ജേതാക്കൾ..രണ്ടാം സ്ഥാനം കനകപ്പള്ളി എൽ പി സ്കൂൾ.. മൂന്നാം സ്ഥാനം നേടി കൊന്നക്കാട് സ്കൂൾ


ചിറ്റാരിക്കാൽ : തോമാപുരം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ആതിഥേയത്വമരുളുന്ന ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ ഒളിമ്പിക്സിന് ആവേശോജ്ജ്വലമായ തുടക്കം. ഉപജില്ലയിലെ 50 ഓളം സ്‌കൂളുകളിൽ നിന്നുള്ള 1500ലേറെ കായിക പ്രതിഭകൾ മേളയിൽ  മാറ്റുരക്കുന്നു. ആദ്യദിനത്തെ മത്സരയിനങ്ങൾ പൂർത്തിയായപ്പോൾ 42 പോയിന്റുമായി സെന്റ് ജോൺസ് പാലാവയൽ ഒന്നാം സ്ഥാനത്തും 36 പോയിന്റുമായി GHSS ചായോത്ത് രണ്ടാം സ്ഥാനത്തും 31 പോയിന്റുമായി  സെന്റ് തോമസ് LPS തോമാപുരം  മൂന്നാം സ്ഥാനത്തും മുന്നേറുന്നു.
മേളയുടെ ഔദ്യോഗികമായ ഉദ്ഘാടനസമ്മേളനം രണ്ടാം ദിനമായ 9/10/2024 ബുധനാഴ്ച രാവിലെ 10മണിക്ക് നടത്തപ്പെടുന്നു.ദീപശിഖാ പ്രയാണത്തെ തുടർന്ന് ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ രത്നാകരൻ പി പി  പതാക ഉയർത്തും.സ്കൂൾ മാനേജർ വെരി റവ ഫാ ഡോ മാണി മേൽവെട്ടം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഈസ്റ്റ്‌ എളേരി പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ ജോസഫ് മുത്തോലി ഉദ്ഘാടനകർമ്മം നിർവഹിക്കുന്നു. മുഖ്യാതിഥി പെരിങ്ങോം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഓഫിസർ ശ്രീ അശോകൻ പി വി കായികാതാരങ്ങളുടെ സല്യൂട്ട് സ്വീകരിക്കും.

എൽ പി വിഭാഗം മത്സരങ്ങൾ അവസാനിച്ചപ്പോൾ 58 പോയിന്റ് നേടി സെന്റ് തോമസ് എൽ പി എസ് തോമാപുരം ജേതാക്കളായി

20 പോയിന്റ് നേടി ഗവണ്മെന്റ് എൽ പി സ്കൂൾ കനകപ്പള്ളി രണ്ടാം സ്ഥാനം

14 പോയിന്റോടെ എൽ പി സ്കൂൾ   കൊന്നക്കാട് മൂന്നാം സ്ഥാനം

No comments