നീലേശ്വരം വീരർക്കാവ് തീപിടുത്തം ; സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ്
നീലേശ്വരം വീരർക്കാവ് കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗത്തിനിടെ തീപിടുത്തം ഉണ്ടായ അപകടത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യവസായവകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. കരിമരുന്ന് പ്രയോഗിക്കുമ്പോൾ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു. വെടിക്കെട്ട് അപകടം ഉണ്ടായ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്
സംസാരിക്കുകയായിരുന്നു മന്ത്രി.എ കെ എം അഷ്റഫ് എംഎൽഎ, ജില്ലാ കളക്ടർ കെ ഇമ്പശേഖർ, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി തുടങ്ങിയവർ മന്ത്രിയോടൊപ്പം
ഉണ്ടായിരുന്നു.
No comments