Breaking News

ഉദിനൂരിൽ ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനം ചെയ്യുന്നു


ഉദിനൂർ :ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 26 മുതൽ 30 വരെ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. സംഘാടകസമിതി ഓഫീസ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി മുഹമ്മദ്‌ അസ്ലം അധ്യക്ഷനായി. നടൻ പി പി കുഞ്ഞികൃഷ്ണൻ ആദ്യഫണ്ട്‌ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി ചെയർമാൻ എം മനു, എം സുമേഷ്‌, ടി കെ മുഹമ്മദ്‌ റഫീഖ്‌, പി പവിത്രൻ, കെ വി രാധ, യു കെ മുഷ്‌താഖ്‌, നജീബ്‌, ടി വിജയലക്ഷ്‌മി, പി രവീന്ദ്രൻ, വി ലത, എം പി ഗീത, കെ വി തമ്പായി, കെ വി കാർത്യായനി, സി കുഞ്ഞികൃഷ്ണൻ, എം വി കുഞ്ഞിക്കോരൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി വി ലീന സ്വാഗതവും പിടിഎ പ്രസിഡന്റ്‌ വി വി സുരേശൻ നന്ദിയും പറഞ്ഞു.



No comments