കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയുടെ നിർമ്മാണത്തിലെ അനിശ്ചിതത്വം പരിഹരിക്കുന്നതിനായി മലനാട് വികസന സമിതിയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രിമാരെ കണ്ട് നിവേദനം സമർപ്പിച്ചു
രാജപുരം : കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയുടെ നിർമ്മാണത്തിലെ അനിശ്ചിതത്വം പരിഹരിക്കുന്നതിനായി മലനാട് വികസന സമിതിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം തിരുവനന്തപുരത്ത്. പ്രശ്നത്തിന് അനുകൂല നടപടി ഉണ്ടായതായി സൂചന. വർക്ക് എക്സ്പാൻഷൻ റിപ്പോർട്ട് ഇന്ന് തന്നെ പി.ഡബ്ലു.ഡി. യിലേക്ക് അയക്കുമെന്ന് നിവേക സംഘം പറഞ്ഞു. കാഞ്ഞങ്ങാട് എം.എൽ.എ. ഇ ചന്ദ്രശേഖരൻ്റെ സാന്നിധ്യത്തിലാണ് പ്രതിനിധി സംഘം മന്ത്രിമാരെ കണ്ടത്. രണ്ട് ദിവസത്തിനകം ഉത്തരവിറങ്ങുമെന്ന് മലയോര വികസന സമിതി ചെയർമാൻ ആർ. സൂര്യനാരായണ ഭട്ട് പറഞ്ഞു.
ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ വിദേശ പര്യടനത്തിനായതിനാൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ കണ്ടു കെ.എസ്.ആർ.ടി.സി. യെ സംബന്ധിച്ച നിവേദനം സമർപ്പിച്ചു.
നാളെ ആരോഗ്യ, കുടുബക്ഷേമ, വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്ജിനെ കണ്ട് പൂടംകല്ല് താലൂക്ക് ആശുപത്രി, പാണത്തൂർ ഫാമിലി ഹെൽത്ത് സെന്റർ എന്നിവയുടെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരുടെ നിയമനം, ആവശ്യമായ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ നിയമനം, ഗൈനക്കോളജി, അമ്മയും കുഞ്ഞും വിഭാഗം, ഇ.എൻ.ടി, ഓർത്തോ, അനസ്തേഷ്യ, ലാബ് സൗകര്യം, സ്കാനിംഗ് യൂണിറ്റ്, ഡിജിറ്റൽ എക്സറേ, താലൂക്ക് ആശുപത്രിയിൽ മോർച്ചറി, ശുദ്ധജല വിതരണ പദ്ധതി എം.എൽ.എ. ഫണ്ടിൽ പണി പാതിവഴിയിൽ നിർത്തിയ പകർച്ചവ്യാധി പരിചരണ കേന്ദ്രത്തിൻ്റെ നിർമ്മാണം പൂർത്തീകരണം തുടങ്ങിയ പ്രധാന ആവശ്യങ്ങൾ അടങ്ങിയ നിവേദനം നൽകും.തുടർന്ന് വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരെ കണ്ട് മലയോരത്തിന്റെ വികസന സാധ്യതാ കാര്യങ്ങൾ അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സന്ദർശിച്ച് ഹോസ്ദുർഗ്ഗ് പാണത്തൂർ റോഡിന്റെ ശോച്യാവസ്ഥ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുത്തും. കാഞ്ഞങ്ങാട് എംഎൽഎ ഈ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ, പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യനാരായണ ഭട്ട്, വൈസ് ചെയർമാൻ കെ ജി സജി, ജനറൽ സെക്രട്ടറി ബി അനിൽകുമാർ ട്രഷറർ അജി ജോസഫ്, ജോയിൻ കൺവീനർ സുനിൽ മാടക്കൽ തുടങ്ങിയവരാണ് മന്ത്രിയെ കണ്ടത്.
No comments