അഴിത്തല ബോട്ട് അപകടം ; കടലിൽ കാണാതായ മുജീബിനായി തെരച്ചിൽ ഊർജ്ജിതമാക്കി
നീലേശ്വരം : അഴിത്തല കോസ്റ്റൽ പൊലീസ് സ്റ്റേഷൻറെ അടുത്തുള്ള അഴിമുഖത്ത് സംഭവിച്ച ബോട്ട് അപകടത്തിൽ, മരിച്ച അബൂബക്കർ കോയ എന്ന കോയമോൻ 58 മൃതദേഹം ഇന്നലെ രാത്രി തന്നെ ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മലപ്പുറം ജില്ലയിൽ പരപ്പ നങ്ങാടിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മാലിക് ദീനാർ പള്ളിയിൽ പരിപാലന കർമ്മങ്ങൾ നടന്നു. പുലർച്ചെ വീട്ടിലെത്തിച്ചു. കടലിൽ കാണാതെ പോയ മുജീബിനായി നേവിയും, കോസ്റ്റൽ പൊലീസും, ഫിഷറീസും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്നലെ വൈകീട്ട് അഴിത്തലയിൽ മത്സ്യബന്ധന ഫൈബർ ബോട്ട് അപകടത്തിൽ പെടുകയായിരുന്നു.
ബോട്ടിലുണ്ടായിരുന്ന 37 പേരിൽ 35 തൊഴിലാളികളെ രക്ഷിച്ചിരുന്നു.
അപകടത്തിൽപ്പെട്ട ബോട്ടിൽ മലയാളികളും ഒഡീഷ തമിഴ്നാട് സ്വദേശികളായ തൊഴിലാളികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയ മത്സ്യതൊഴിലാളികൾ ജില്ലാ ആശുപത്രിയിൽ ആണ്.
ജില്ലാ കലക്ടർ കെ. ഇമ്പശേഖർ, കണ്ണൂർ ഡിഐജി രാജ് പാൽ മീണ എന്നിവരുടെ നേതൃത്വത്തിൽ അഴിത്തല അഴിമുഖത്തെ രക്ഷാപ്രവർത്തനങ്ങൾ അഴിത്തല അഴിമുഖത്ത് ഏകോപിപ്പിച്ചു എംരാജഗോപാലൻ എംഎൽഎ, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.
ശാന്ത, വൈസ് ചെയർമാൻ പി. പി. മുഹമ്മദ് റാഫി, ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. വി. പ്രമീള ജില്ലാ പൊലീസ് മേധാവി ഡി. ശില്പ സബ് കലക്ടർ പ്രതീക് ജയിൻ എന്നിവർ അഴിത്തല അഴിമുഖത്ത് എത്തിയിരുന്നു.
ഫിഷറീസ് വകുപ്പും തീരദേശ പൊലീസുംരക്ഷാ ബോട്ടുകളിൽ തിരച്ചിൽ തുടരുന്നു. റവന്യൂ
പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
No comments