Breaking News

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി


കരിന്തളം: ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപള്ളി ഒക്ടോബർ 25 ,26 വെള്ളി ശനി ദിവസങ്ങളിലായി 

 കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ,എസ് കെ ജി എം എ യു പി സ്കൂൾ എന്നിവിടങ്ങളിലാണ് ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സ നടക്കുന്നത്. ശാസ്ത്രോത്സവം നാടിൻറെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകസമിതി മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി സംഘാടകർ അറിയിച്ചു. 25ന് രാവിലെ മേളയുടെ ഔപചാരിക ഉദ്ഘാടനം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി നിർവഹിക്കും.26 ന് വൈകുന്നേരം സമാപന സമ്മേളനവും സമ്മാനദാനവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത നിർവഹിക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ,ഐടി മേളകളിലായി ചിറ്റാരിക്കാൽ ഉപ ജില്ലയിലെ 48 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കും.

No comments