ഭാരതി ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി പരപ്പ സ്വദേശി താജുദ്ദീൻ കാരാട്ട്
പരപ്പ : ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടി കാഞ്ഞങ്ങാട് പരപ്പ സ്വദേശി താജുദ്ദീൻ കാരാട്ട്. തിരുച്ചിറപ്പള്ളിയിലെ പ്രശസ്തമായ ജമാൽ മുഹമ്മദ് കോളേജിൽ നിന്നും
അസോസിയേറ്റ് പ്രൊഫസർ ഡോ. അൻവർ സാദിഖിന്റെ കീഴിൽ ഗവേഷണം നടത്തിയ താജുദ്ദീൻ കാരാട്ടിനെയാണ് ഈ അംഗീകാരം തേടിയെത്തിയത്. ഫോറൻസിക് ഡോപ്പിങ് കൺട്രോളിനു വേണ്ടിയുള്ള മാസ് സ്പെക്ട്രോമെട്രി സംവിധാനങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
ദുബൈ കാഞ്ഞങ്ങാട് മലയോര മേഖല കെഎംസിസി ജനറൽ സെക്രട്ടറിയും, ബ്രദേഴ്സ് പരപ്പ യു എ ഇ കൂട്ടായ്മ മുൻ ജനറൽ സെക്രട്ടറിയുമാണ് താജുദ്ദീൻ. ദുബൈ ഇക്വയിൻ ഫോറൻസിക് യൂണിറ്റിൽ ഡെപ്യൂട്ടി ടെക്നിക്കൽ മാനേജറാണ് താജുദ്ദീൻ. പരപ്പ പട്ട്ളത്തെ വ്യാപാരി സി എൻ കുഞ്ഞാമു ഹാജിയുടെയും സി എൽ താഹിറയുടെയും മകനാണ്.
2004 ൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എസ് സിയിലും 2006 ൽ ഷിമോഗ കുവെംപു യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ് സിയിലും ഒന്നാം റാങ്ക് കരസ്ഥമാക്കിയിരുന്നു.
താജുദ്ദീന്റെ സഹോദരങ്ങളും റാങ്കുകളും ഡോക്ടറേറ്റും നേടി മലയോര ഗ്രാമത്തിനാകെ അഭിമാനം പകർന്നിരുന്നു. ഈ വര്‍ഷമാദ്യം സഹോദരി ഡോ. ഷഹീമത് സുഹറയും ഡോക്ടറേറ്റ് നേടിയിരുന്നു. കാസറഗോഡ് അഭിഭാഷകനായ അഡ്വ. കെ കെ മുഹമ്മദ് ഷാഫി, തസ്ലീം പരപ്പ, മുഹമ്മദ് അബ്ദുറഹ്മാൻ നൂറാനി എന്നിവരുടെ സഹോദരനാണ്.
മേൽപ്പറമ്പ് സ്വദേശിനി ഹവാബി ലുബൈനയാണ് ഭാര്യ.
ഫാത്തിമ സിദ, സഹ് വ മർയം എന്നിവർ മക്കളാണ്.
തിരക്കേറിയ ജോലിക്കിടയിലും പടവുകൾ കയറുന്ന താജുദ്ധീന്റെ നേട്ടങ്ങൾ നാടിനും സഹപ്രവർത്തരിലും അഭിമാനമായി മാറുകയാണ്.
No comments