Breaking News

ചിറ്റാരിക്കാൽ ഭീമനടി റോഡിൽ വരക്കാട് ബാങ്ക് ജംഗ്ഷനിൽ റോഡിന്റെ സൈഡ് തകർന്നു പാർശ്വഭിത്തി കെട്ടി റോഡ് സംരക്ഷിക്കാൻ തയ്യാറാകാത്ത കരാറുകാരനെതിരെ വ്യാപക പ്രതിഷേധം


ഭീമനടി : നവീകരിക്കുന്ന ചിറ്റാരിക്കാൽ ഭീമനടി റോഡിൽ വരക്കാട് ബാങ്ക് ജംഗ്ഷനിൽ റോഡിന്റെ സൈഡ് തകര്‍ന്നു. വാഹന ഗതാഗതത്തിനും റോഡിന് താഴെയുള്ള വീടിനും ഭീഷണിയായിട്ടും പാർശ്വഭിത്തി കെട്ടി റോഡ് സംരക്ഷിക്കാൻ തയ്യാറാകാത്ത കരാറുകാരന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി. ചിറ്റാരിക്കാൽ ഭീമനടി റോഡിലേക്ക്  പറമ്പ എളേരിത്തട്ട് റോഡ് വന്നുചേരുന്ന ജംഗ്ഷനിലാണ് റോഡിന്റെ സൈഡ് തകർന്നത്. എളേരിയിൽ നിന്ന് റോഡ് കുത്തനെ ഇറങ്ങിവരുന്ന സ്ഥലമാണ് ഇവിടം. അര ഡസനോളം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. റോഡിന് താഴഭാഗം താമസിക്കുന്ന റിട്ട. തപാൽവകുപ്പ് ജീവനക്കാരന്റെ വീടും അപകട ഭീഷണിയിലാണ്. എളേരി റോഡിൽ നിന്ന് നിയന്ത്രണം വിട്ട് ഒന്നിലധികം വാഹനങ്ങളാണ് ഇയാളുടെ വീട്ടിലേക്ക് മറിഞ്ഞിട്ടുള്ളത്. ഈ ഭാഗത്താണ് ഏകദേശം അഞ്ച് മീറ്റർ ഉയരത്തിൽ 50 മീറ്ററോളം നീളത്തിൽ സൈഡ് ഇടിഞ്ഞത്. റോഡിനോട് ചേർന്നാണ് സൈഡ് ഇടിഞ്ഞിട്ടുള്ളത്. നിരവധി വാഹനങ്ങൾ നിത്യേന കടന്നുപോന്ന ഇവിടെ ഏത് നിമിഷവും റോഡ് ഇടിയാവുന്ന അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് റോഡിന് പാർശ്വഭിത്തി കെട്ടി റോഡ് സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം നർക്കിലക്കാട് ലോക്കൽ സെക്രട്ടറി എം എൻ രാജൻ ആവശ്യപ്പെട്ടു.

No comments