വാറ്റ് ചാരായവുമായി കാഞ്ഞിരപ്പൊയിൽ സ്വദേശിയായ ഗൃഹനാഥൻ അറസ്റ്റിൽ
നീലേശ്വരം : വാറ്റ് ചാരായവുമായി ഗൃഹനാഥൻ അറസ്റ്റിൽ. കാഞ്ഞിരപ്പൊയിൽ അയ്യങ്കാവ് വീട്ടിൽ വാട്ടടുക്കം വി സുരേന്ദ്ര (47) നെ യാണ് ഹോസ്ദുർഗ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസർ സതീശൻ നാലുപുരയ്ക്കലും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്നും
5 ലിറ്റർ വാറ്റ് ചാരായവും കണ്ടെടുത്തു.ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് പി ഗോവിന്ദൻ,സിവിൽ എക്സൈസ് ഓഫീസർമാരായ എ കെ.നസ്രുദീൻ, ശൈലേഷ് കുമാർ, സജ്ന എന്നിവർ ഉണ്ടായിരുന്നു.
No comments