ഡിജിറ്റൽ പെയിന്റിംഗ് .. മലയോരത്ത് നിന്നും മികവ് തെളിയിച്ച് അന്ന സ്വറ്റ്ലാന ഏലീസ്
വെള്ളരിക്കുണ്ട് : ഡിജിറ്റൽ പെയിന്റിംഗിൽ മലയോരത്ത് നിന്നും മികവ് തെളിയിച്ച് വെള്ളരിക്കുണ്ട് സ്വദേശിനി അന്ന സ്വറ്റ്ലാന ഏലീസ് മാടപ്പളളി.
ഇക്കഴിഞ്ഞ കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിൽ നടന്ന ചിറ്റാരിക്കാൽ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ജൂനിയർ വിഭാഗം ഡിജിറ്റൽ പെയിൻ്റിങ്ങ് മൽസരത്തിൽ തുടർച്ചയായി മൂന്നാം വർഷവും ചിറ്റാരിക്കാൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം നേടി അന്ന സ്വറ്റ്ലാന ഏലീസ് ജോർജ് മാടപ്പളളി ഹാട്രിക് തികച്ചു.
സെൻ്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ വെള്ളരിക്കുണ്ട് പ്ലസ്ടൂ വിദ്യാർത്ഥിനിയാണ്. മാംഗ്ളൂർ സെൻ്റ് അലോഷ്യസ് കോളജ് ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പറും ശ്രീനിവാസ യൂണിവേഴ്സിറ്റി അസി പ്രൊഫസറുമായ ജോർജുകുട്ടി തോമസ് മാടപ്പള്ളിയുടെയും വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കണ്ടറി കൂൾ അധ്യാപിക മിനി എബ്രഹാത്തിൻ്റെയും മകളാണ് . പാല സെൻ്റ് തോമസ് കോളജ് വിദ്യാർത്ഥി ക്രിസ്ത്യാനോ ജോർജ് സഹോദരനാണ്
No comments