സസ്പെൻഷൻ, അടുത്ത ദിവസം ട്രിബ്യൂണൽ വിധിയിൽ തിരികെ, അന്ന് തന്നെ ഇടുക്കി ഡിഎംഒ അറസ്റ്റിലായത് കൈക്കൂലി വാങ്ങിയതിന്
ഇടുക്കി: സസ്പെൻഷനിലായി തിരികെ ജോലിക്ക് കയറിയ അന്നു തന്നെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത ഇടുക്കി ഡി എം ഒയ്ക്ക് കൂടുതൽ കുരുക്ക് മുറുക്കി വിജിലൻസ്. ഇടുക്കി ഡി.എം.ഒ ഡോക്ടർ എൽ മനോജാണ് പിടിയിലായത്. മൂന്നാർ ചിത്തിരപുരത്തെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. ഡിഎംഒയുടെ ഡ്രൈവർ രാഹുൽ രാജിൻ്റെ ഗൂഗിൾ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. ഡ്രൈവർ രാഹുൽ രാജിനെ കോട്ടയത്ത് വെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തു. ഗുരുതര പരാതികളെ തുടർന്ന് സസ്പെന്ഷനിൽ ആയിരുന്ന മനോജ് ഇന്നാണ് സർവീസിൽ കയറിയത്. ഇന്ന് തന്നെയാണ് ഇയാളെ വിജിലൻസ് സംഘം പിടികൂടുകയും ചെയ്തു. വിജിലൻസ് ഇടുക്കി ഡിവൈഎസ്.പി ഷാജു ജോസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
No comments