ജില്ലയില്‍ ആട് വസന്ത പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി
ആടുകളെയും ചെമ്മരിയാടുകളെയും ബാധിക്കുന്ന മാരകമായ ആട് വസന്ത രോഗത്തിനെതിരായ (പി.പി.ആര്‍) പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. വാക്‌സിനേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് പഞ്ചായത്തില്‍ വെച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദുര്‍ നിര്‍വ്വഹിച്ചു. ആടുകളെ മാരകമായി ബാധിക്കുന്നതും 90 ശതമാനം വരെ മരണ നിരക്ക് ഉള്ളതുമായ ഈ വൈറസ് രോഗത്തെ 2030 ഓട് കൂടി പൂര്‍ണ്ണമായും ഇല്ലാതാക്കുവാന്‍ വേണ്ടി ആസൂത്രണം ചെയ്ത വാക്‌സിനേഷന്‍ പരിപാടി ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 5 വരെയായി സംസ്ഥാനത്താകെ നടത്തുന്നു. 4 മാസം മുതല്‍ പ്രായമായ എല്ലാ ആടുകള്‍ക്കും പദ്ധതിയുടെ ഭാഗമായി കുത്തിവെപ്പ് നല്‍കേണ്ടതാണ്. എല്ലാ ആട് കര്‍ഷകരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.കെ മനോജ്കുമാര്‍ അറിയിച്ചു.
No comments