Breaking News

മലയാളി യുവാവ് ബെംഗളൂരുവില്‍ റോഡരികില്‍ മരിച്ച നിലയില്‍



ബെംഗളൂരു: മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം.

റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പൊലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

No comments