Breaking News

ജലസുരക്ഷ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള കരുതൽ ; രാജ്മോഹൻ ഉണ്ണിത്താൻ എംപി കാസർകോട് ജില്ലാ പഞ്ചായത്ത് ജില്ലാ ജലബജറ്റ് പ്രകാശനം ചെയ്തു


ജല ലഭ്യതയും ജല ആവശ്യങ്ങളും താരതമ്യം ചെയ്ത് ജല ദൗര്‍ലഭ്യവും അധിക ജല ലഭ്യതയും അതനുഭവപ്പെടുന്ന കാലം കണക്കാക്കുന്നതിന്. കാസർകോട് ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ ജല ബജറ്റ്  ജലസുരക്ഷാ ഉറപ്പാക്കുന്നതിന് ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള കരുതലാണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. വിദ്യാനഗർ ജില്ലാ ആസൂത്രണ സമിതി ഹാളിൽ ജില്ലാ പഞ്ചായത്തിൻ. ജലബജറ്റ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ  ജില്ലാ പഞ്ചായത്തിനെ എംപി അഭിനന്ദിച്ചു. വരും തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാകണമെങ്കിൽ ജലസുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അധികാരം വിനിയോഗിച്ച്  ജല ബജറ്റ് പ്രായോഗികമായി നടപ്പിലാക്കണമെന്നും എംപി നിർദ്ദേശിച്ചു. കുടിവെള്ളത്തിന്റെ അമിത ഉപയോഗവും അനാവശ്യ ഉപയോഗവും തടയുന്നതിന് നടപടികൾ ആവശ്യമാണെന്നും എം പി പറഞ്ഞു. 9 പുഴകൾ ഉണ്ടെങ്കിലും വേനൽക്കാലത്ത് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്ന ജില്ലയായി കാസർകോട് മാറുന്നത് ഗൗരവമായി കാണണം. ഭൂജല വിനിയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തി എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു 

. നിലവിൽ ഭൂജല ലഭ്യതയിൽ സെമി ക്രിട്ടിക്കൽ തലത്തിലുള്ള കാസർകോട് ജില്ലയിൽ ഫലപ്രദവും ശാസ്ത്രീയവുമായ സമഗ്ര ജലസംരക്ഷണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണെന്നും ഈ തിരിച്ചറിവിലാണ് ജില്ലാ പഞ്ചായത്ത് ജല ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്ന് ബേബിബാലകൃഷ്ണൻ പറഞ്ഞു

ജില്ലാ പഞ്ചായത്ത് തയ്യാറാക്കുന്ന ജലസുരക്ഷ പ്ലാനിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് ജല ബജറ്റിന്റെ കരട് രേഖ തയ്യാറാക്കിയിട്ടുള്ളതെന്നും ബേബി ബാലകൃഷ്ണൻ പറഞ്ഞു. 

നമ്മുടെ ജില്ലയിൽ ഏറ്റവും അനിവാര്യമാണ് ജില്ല പഞ്ചായത്ത്  നടപ്പിലാക്കുന്ന ജല ബജറ്റിന്റെ  പ്രവർത്തനമെന്ന്  ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു ജല സുരക്ഷ ഉറപ്പാക്കുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.  ശുദ്ധജലം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആവിഷ്കരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു

ജില്ലാ കലക്ടർ കെ ഇമ്പശേഖർ മുഖ്യാതിഥിയായിരുന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ എസ് എൻ  സരിത ജില്ലാ പഞ്ചായത്ത് 

അംഗങ്ങളായ ശൈലജ ഭട്ട്  ജാസ്മിൻ കബീർ.  തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജയ്സൺ മാത്യു സിപിസിആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സി  തമ്പാൻ സിപിസിആർഐ കൃഷി വിജ്ഞാൻ കേന്ദ്ര മേധാവി കെ മനോജ് കുമാർ ചെറുകിടട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ലാലി ജോർജ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ സംസാരിച്ചു.  ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ കെ ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചുജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത കൃഷ്ണൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് നന്ദിയും പറഞ്ഞു

No comments