Breaking News

പാണത്തൂരിന് അഭിമാനമായി ജി.എച്ച്. എസ് പാണത്തൂരിലെ രണ്ടു താരങ്ങൾ സംസ്ഥാന സ്കൂൾ കായികമേളക്ക്


പാണത്തൂർ: സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് കായികമേളയിൽ മത്സരിക്കാൻ പാണത്തൂർ ഗവൺമെൻറ് ഹൈസ്കൂളിലെ താരങ്ങളും. ഹോസ്ദുർഗ്ഗ് ഉപജില്ല കായികമേളയിൽ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗം വ്യക്തിഗത ചാമ്പ്യന്മാരായ രജിൽ രാജേഷ് നിഖിൽ എൻ എന്നീ കുട്ടികളാണ്  എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടക്കുന്ന സംസ്ഥാന ഒളിമ്പിക്സ് കായികമേളയിൽ  കാസർഗോഡ് ജില്ലക്ക് വേണ്ടി മത്സരിക്കുന്നത്. സ്കൂൾ പി.ടി.എ നിയമിച്ച കായിക അധ്യാപകൻ സതീഷ് പൂടങ്കലാണ് ഇവരെ പരിശീലിപ്പിക്കുന്നത്. ഹോസ്ദുർഗ്ഗ് ഉപജില്ല കായികമേളയിൽ മികച്ച പ്രകടനമാണ് സ്കൂളിലെ വിദ്യാർഥികൾ നടത്തിയത്. ജൂനിയർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂൾ പോയിൻ്റ് നിലയിൽ ജില്ലയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.

No comments